പ്രണയത്തെ നിര്‍വചിക്കാനായി നമുക്ക്ഒരു കടലായി സങ്കല്‍പ്പിക്കാം.
ഒന്നാമന്‍:
കടല്‍ എന്ന് വച്ചാല്‍ ഇപ്പോഴും തിരയടിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ കുളമാണ്.
രണ്ടാമന്‍:
ഒരിക്കലുമല്ല, ഹിമാലയത്തെക്കാള്‍ വലിയ പര്‍വതങ്ങളൂള്ള, അമൂല്യമായ മുത്തുകളും പവിഴങ്ങളും ചതുപ്പുകളും നിറഞ്ഞ, ദൈവം തന്റെ സ്വത്തുക്കള്‍ ഒളിപ്പിച്ചു വെക്കാന്‍ കണ്ടെത്തിയ ഇടമാണ് കടല്‍. അതില്‍ ഒരു നുള്ള് മാത്രമേ മനുഷ്യരിപ്പോള്‍ അനുഭവിക്കുന്നുള്ളൂ....
മൂന്നാമന്‍:
ഹഹഹ... മണ്ടത്തരം. കടലെന്നാല്‍ അനേകായിരം ജലജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടി സൃഷ്ട്ടിക്കപ്പെട്ടതാണ്....
നാലാമന്‍:
ഹഹഹ.. അത് തെറ്റാണ്. മനുഷ്യര്‍ക്ക് വേണ്ടിയാണ് കടല്‍ സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നത്. അതിലെ സുഖങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി..
അഞ്ചാമന്‍:
ഹേയ്. മണ്ടന്മാരുടെ സംഘമെ, കടല്‍ അതൊന്നുമല്ല. പണ്ടെങ്ങോ ഒരു വലിയ ഭൂമികുലുക്കം ഉണ്ടായപ്പോള്‍ ശിലാപാളികള്‍ തെന്നി മാറി യാദ്രിഷികമായി ഉണ്ടായതാണ് കടല്‍. അതില്‍ കുറെ ജീവജാലങ്ങള്‍ മുങ്ങി ചത്തു.. ചിലവ ജലത്തില്‍ ജീവിക്കാന്‍ പ്രാപ്തി നേടി.
ആറാമന്‍ :
ഹോഹോഹോ... ഇത്ര വലിയ തമാശ ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. എന്തായാലും, നിങ്ങള്‍ പറഞ്ഞതെല്ലാം കൂടി ചേര്‍ത്ത് വെച്ചാല്‍ ഒരു പക്ഷെ, കടല്‍ ആയേക്കാം. പക്ഷെ, അത് മാത്രമല്ല കടല്‍. അതിനു ഒരു പാട് തലങ്ങളുണ്ട്. ആഴമുണ്ട് മൂല്യമുണ്ട് ഒരു പാട് കരകളൂള്ള പോലെ തന്നെ... അവിടുത്തെ ഒരു പിടി മണല്‍ തരിയോളം വരില്ല നമ്മുടെ കടലിനെ കുറിച്ചുള്ള അറിവ്. എങ്കിലും നമ്മള്‍ അത് അനുഭവിക്കുന്നു. അത് കാരണം നമുക്ക് പലതും നഷ്ട്ടപ്പെടാറുണ്ടെങ്കില്‍ പോലും നമ്മളതിന്റെ കരയിലെ ജീവിതം മതിയാക്കുകയേയില്ല... ഇനി ഞാന്‍ പറഞ്ഞതാണ് കടലെന്നു ഞാന്‍ വാദിക്കുന്നെയില്ല.
കാരണം കടല്‍ അതിനൊക്കെ അപ്പുറമായി മറ്റെന്തൊക്കെയോ ആണ്. നിര്‍വചിക്കാന്‍ പറ്റാത്ത പ്രണയം പോലെ....
No comments:
Post a Comment
എന്നോടൊന്നു മിണ്ടൂ :