Thursday, May 3, 2012

വലിച്ചെറിയപ്പെട്ട ഭ്രൂണം

ഹൃദയത്തിന് ഉറപ്പില്ലാത്തവര്‍ ചിത്രം കാണുകയും പോസ്റ്റ്‌ വായിക്കുകയും ചെയ്യരുത്  എന്നഭ്യര്‍ത്ഥിക്കുന്നു





പരാഗണ ലഹരിയില്‍ ജനനത്തെയും
ജന്മത്തെയും മറന്നു പോയ പെണ്ണെ....  
ജനിപ്പിച്ചു കൊല്ലും മുമ്പേ നിനക്കെന്നെ
മണ്ണിലലിയിച്ചു കളയാമായിരുന്നില്ലേ....?
ഇപ്പൊ ഞാനെന്റെ വേദന ആരോട് പറയും...
എന്റെ ജീവന്‍ പോകുമോഴുണ്ടായതിനേക്കാള്‍
നീറ്റല് തോന്നിയത്,
ആ ഉദരത്തിലെ ചൂടില്‍ നിന്നും വലിച്ചെറിയപ്പെട്ടപ്പോഴായിരുന്നു.....
അമ്മെ,
നീയെനിക്കൊരു ലോകം നിഷേധിച്ചു....
എന്റെ കാഴ്ചകള്‍ അപഹരിച്ചു....
വസന്തങ്ങളും വേനലുകളും എന്തിന്,
ഒരമ്മയെ കുറിച്ചോര്‍ത്തു വേദനിക്കാനുള്ള
സ്വാതന്ത്ര്യം പോലും നീയെനിക്കന്യമാക്കി.....
എനിക്ക് വേണ്ടിയെന്നുള്ളില്‍ മാത്രം
അമ്മയെന്ന് നാമധേയം ചെയ്യപ്പെട്ട
പെണ്ണേ,

നിന്നോട് പകരം ചോദിക്കാന്‍
മരണത്തിനപ്പുറത്തു നരകത്തെയും
അതിലെ കിന്കിരന്മാരെയും ഞാന്‍ കണ്ടില്ല....
എനിക്ക് കടന്നു പോകാനൊരു സ്വര്‍ഗ്ഗവും
ഈയനന്തനിദ്രയ്ക്കപ്പുറം ദ്രിശ്യമായില്ല....
കാരണം,
അതെല്ലാം നീയെനിക്കെന്നോ നഷ്ട്ടപ്പെടുത്തിത്തന്നിരുന്നു....

മന്നന്റെ സ്വര്‍ഗ്ഗവും നരകവും പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന് പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും....?

9 comments:

  1. ഒന്നുമിണ്ടുവാനവസരം ഉണ്ടായിരുന്നെങ്കിൽ ...
    അഭിനന്ദനീയമീ വരികൾ

    ReplyDelete
  2. ലളിതവും ഗൌരവമേറിയതുമായ വരികൾ... മണ്ണിൽ കുഴിച്ച് മൂടുന്നതിന് മുമ്പേ അമ്മേ എന്റെ ജീവൻ പോയി എന്നുറപ്പ് വരുത്തുമല്ലോ.... എന്ന ഒരു കുഞ്ഞിന്റെ പരിദേവനം ഓർമ്മ വന്നു

    ReplyDelete
  3. അമ്മ എന്ന ശ്രേഷ്ഠമായ പദത്തിന്റെ വാല്‍സല്യമൂറുന്ന നിര്‍വചനം യാന്ത്രികജീവികള്‍ കളഞ്ഞുകുളിച്ചിരിക്കുന്നു.

    ReplyDelete
  4. ഓഹ്!!! ആ ചിത്രം കാണുവാൻ വയ്യ..

    വരികൾ നൊമ്പരം നൽകി

    ReplyDelete
  5. ഹൃദയത്തില്‍ വേദന ഉണ്ടാക്കുന്ന വരികള്‍
    .. ആശംസകള്‍ റഹിം

    ReplyDelete
  6. ഹൃദയം പറിഞ്ഞു പോകുന്ന വേദന... :(


    മന്നന്റെ സ്വര്‍ഗ്ഗവും നരകവും പവിത്രമായൊരു മാതൃത്വം മാത്രമാണെന്ന് പെണ്ണേ, നിനക്കിനിയാര് പറഞ്ഞു തരും....?

    ReplyDelete
  7. vayanakkarude bodhathe sparshikkanum swadeenikkanum nirandaram alatikondirikanum kazhiyunna kavitha.Congrats.

    ReplyDelete
  8. എന്റെ മനസ്സിനെ വേദനിപ്പിച്ച അല്ലങ്കില്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്‌ നീ ഇവിടെ മനോഹരമാക്കി എഴുതിയിരിക്കുന്നു, :( :(

    ReplyDelete
  9. ഇവിടെ വന്നു കട്ടന്‍ അടിക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു . പ്രവാസത്തിന്റെ തിരക്കിന്ടക്ക് പലപ്പോഴും കഴിയാതെ പോയി . നന്നായിരിക്കുന്നു നാടോടി , ഒരുപാട് ഇഷ്ടായി ..ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു .......

    ReplyDelete

എന്നോടൊന്നു മിണ്ടൂ :