Monday, December 31, 2012

ഗൂഗിള്‍ പ്ലസിന്‍റെ പ്ലസ്സീയ ഗാനം

അറബിക്കഥയിലെ "ചോരവീണ മണ്ണില്‍ നിന്നും വീണുടഞ്ഞ രോദനം" എന്ന ഗാനത്തിന്‍റെ ഈണവും താളവും ഒരുപോലെ കടമെടുത്തു കൊണ്ട് ഈ ഗൂഗിള്‍ പ്ലസ് ഗാനം പുതുവര്‍ഷ സമ്മാനമായി എല്ലാ പ്ലസ്സര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു...


ഒറിജിനല്‍ ഗാനം കേട്ട് കൊണ്ട് തന്നെ വരികള്‍ മൂളൂ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പാര വീണ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന പ്ലസ്സുകള്‍  ഈ തലയില്‍ നൂറു നൂറു ചീമുട്ടയായ് തെറിക്കവേ നോക്കുവിന്‍ പ്ലസ്സറേ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ടൈപ്പിക്കൊണ്ടെറിഞ്ഞു തന്ന വാക്കുകള്‍ തെറികളായ്.... തെറികളായ്....


മൂര്‍ച്ചയുള്ളയാ  കമന്‍റുകളല്ല പ്ലസ്സിനാശ്രയം ചേര്‍ച്ചയുള്ള തെറികള്‍ തന്നെയാണെന്നതോര്‍ക്കണം 
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം പ്ലസ്സിനായ് കാരിരുമ്പിലെ തുരുമ്പ് പോലെ പോസ്റ്റ്‌ ഷെയര്‍ ചെയ്യ നാം...


നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ പ്ലസ്സിനെ കൊന്നു കൊയ്തുകൊണ്ടുപോയ ചൊറിയന്മാര്‍ 
ചരിത്രമായ്.
സ്വന്തം ലേബല്‍ ബലികൊടുത്തു പോയി പ്ലസ്സര്‍കള്‍ പോരടിച്ചു തെറിപറഞ്ഞു നേടിയ വിമോചനം... (മ്യുസിക്)


ബ്ലോക്കുകള്‍ പൊളിച്ചു വരും വീറുകൊണ്ട വാക്കുകള്‍ ചോദ്യമായി വന്നലച്ചു നിങ്ങള്‍ പോസ്റ്റ്‌ മുക്കിയോ....

മൊടയണോനികള്‍ക്കു ജന്മമേകിയ പ്ലസര്‍കള്‍ ഗൂഗിളിന്‍ ചില്ലുടഞ്ഞ പോളിസിയായ് തകര്‍ന്നുവോ... 
      
പ്ലസ്സറായ്.... പ്ലസ്സറായ്....


പോസ്റ്റുവാന്‍ നമുക്ക് ഏറെ വരികളുണ്ടണ്ടതോര്‍ക്കുവിന്‍ കുത്ത് സൈറ്റില്‍ പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍ ഏറു നേരിടാന്‍ കരുത്തു നേടണം തെറികളില്‍ പോസ്റ്റിടാതെ ചാറ്റിനായ് ടൈപ്പുവാന്‍ കൊതിക്കണം 
നാളെയെന്നതില്ല നമ്മളിന്നു തന്നെ പോസ്റ്റണം സ്ട്രീം വഴിയിലെന്നുമായിരം പ്ലസ്സുകള്‍ പിറക്കണം.

സമത്വമെന്നൊരാശയം മരിക്കുകില്ല ഗൂഗിളില്‍ നമുക്കു പ്ലസ്സു തന്നെയന്നുമിന്നുമെന്നുമേ...
സമത്വമെന്നൊരാശയം മരിക്കുകില്ല ഗൂഗിളില്‍ നമുക്കു... പ്ലസ്സു തന്നെ..... അന്നുമിന്നുമെന്നുമേ...

3 comments:

  1. കൊള്ളാം ഇതൊന്നു ഏതെങ്കിലും തല തിരിഞ്ഞ പ്ലസിലെ പാട്ടുകാരെ കൊണ്ട് പാടി റെക്കോര്‍ഡ്‌ ചെയ്യികണം രഹിം :) ഇങ്ങനുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ പോരട്ടെ ,പുതുവത്സര ആശംസകള്‍ കൂട്ടുകാരാ !!!

    ReplyDelete
  2. ഹഹഹ...
    ബെസ്റ്റ്

    ReplyDelete

എന്നോടൊന്നു മിണ്ടൂ :