കലാമൂല്യമുള്ള സിനിമകള്‍ക്കു പ്രേക്ഷകര്‍ കുറവാണെങ്കിലും അതിനെ കണ്ടുപിടിച്ചു ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയും അവയെ പ്രോല്‍സാഹിപ്പികുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഒരുകാലഘട്ടത്തില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍.. എന്നാല്‍ കടന്നുപോയ കുറച്ചു വര്‍ഷങ്ങളില്‍ അതിനു മാറ്റം വന്നിരിക്കുന്നു എന്നു വേണം കരുതാന്‍ . ആഘോഷ സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും ജനപ്രിയമെന്ന പല പേരുകളിലുള്ള തിലകം ചാര്‍ത്തി സ്റ്റേറ്റ് അവാര്‍ഡുകളും ചിലപ്പോഴൊക്കെ പ്രഹസനമായി മാറുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ഏറെക്കുറെ സ്വീകാര്യമായൊരു അവാര്‍ഡ് വിളംബരമാണ് ഇതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പല മികച്ച നടന്മാര്‍ക്കും നിരാശ പകരുന്ന ഒന്നായിരുന്നു പല അവാര്‍ഡുദാന ചടങ്ങുകളും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാലാഭവന്‍ മണി തൊട്ട് ഇങ്ങിവിടെ സലിം കുമാറും കടന്ന് ഇപ്പോഴിതാ, ലാലിന് മുന്നിലെത്തി നില്‍ക്കുന്നു.
എന്തുകൊണ്ടാണ് ഒഴിമുറി പിന്തള്ളപ്പെടുന്നതെന്ന ചോദ്യം വളരെ പ്രസക്തമണ്. ഇത്തവണ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിക്ക് രണ്ടാം സ്ഥാനം കിട്ടിയെങ്കിലും അതിലെ മികച്ച കഥാപാത്രങ്ങളെ ജീവന്‍ വെപ്പിച്ച ലാല്‍ എന്ന മികച്ച നടനെ തിരസ്കരിച്ചത് തീര്‍ത്തും ഒരു പ്രഹസനം തന്നെയായിപ്പോയി എന്ന് പറയാതെ വയ്യ.
ഇപ്രാവിശ്യത്തെ അവാര്‍ഡു ദാന ചടങ്ങുകളെ കരിനിഴലിലാക്കുന്നത് പ്രധാനമായും മൂന്നു സംഭവങ്ങളാണ്.
- 2012 വര്‍ഷത്തെ അവാര്‍ഡ് ദാനത്തില്‍ 2013- ല്‍ ഇറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തുവെന്ന വൈരുദ്ധ്യം.
- മികച്ച നവ സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "കളിയച്ഛന്‍ " ഇതേവരെ കേരളത്തില്‍ റിലീസ് ആയിട്ടില്ല. എന്നിരിക്കെ,
- റിലീസ് ആയ "ഷട്ടര്‍ " എന്ന മികച്ച സിനിമയെയും അതിന്‍റെ സംവിധായകനെയും തഴഞ്ഞു കൊണ്ട് നടത്തിയ അവാര്‍ഡ് ദാനം സംശയിക്കപ്പെടെണ്ട ഒന്നാക്കുന്നു. (രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആയിട്ടുപോലും റിലീസ് ആയിട്ടില്ലയെങ്കിലും രണ്ടായിരത്തി പന്ത്രണ്ട് നവംബറില്‍ നടന്ന ഗോവന്‍ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് കളിയച്ഛന്‍ .)
- ഒഴിമുറിയിലെ ലാലിന്‍റെ അസാധ്യ അഭിനയപ്രകടനം തീര്‍ത്തും കണ്ടില്ലെന്നു നടിച്ച ജൂറി അംഗങ്ങള്‍ .
അവാര്‍ഡ് ദാനമെന്നത് പലപ്പോഴും പ്രഹസനമായ ഒന്നാവുന്നതിന്റെ മികച്ച ഉദാഹരണം മുമ്പും നമ്മള്‍ കണ്ടതാണ്. സംസ്ഥാനം അവാര്‍ഡ് നല്‍കാതിരുന്നിട്ടും ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ തന്നെയാണത്. എന്നിട്ടുമിപ്പോള്‍ കൊടുത്തത് ഹാസ്യ നടനുള്ള അവാര്‍ഡാണ്.

